ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ശ്രീനു എസ്| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (13:24 IST)
ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മഴ ചൊവ്വാഴ്ചവരെ തുടര്‍ന്നേക്കും. കൂടാതെ തീരദേശങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇടിമിന്നലിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യതയുള്ളത്. അന്തരീക്ഷം മേഘാവൃതമായാല്‍ തുറസായ സ്ഥലത്തോ ടെറസിനു മുകളിലോ നില്‍ക്കാന്‍ പാടില്ല. 24 മണിക്കൂറില്‍ 64.5എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :