മാണിക്കെതിരെ കേസ്: വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാം

ബാര്‍ കോഴ, മാണി, ഹൈക്കോടതി, എല്‍‌ഡി‌എഫ്
കൊച്ചി| VISHNU.NL| Last Updated: ബുധന്‍, 3 ഡിസം‌ബര്‍ 2014 (21:08 IST)
ബാര്‍ കോഴ ആരോപണത്തില്‍ യുഡി‌എഫിന് ആശ്വാസമായി ഹൈക്കോടതി വിധി. ധനമന്ത്രി കെഎം മാണിക്കെതിരെ കേസെടുക്കുന്ന കാര്യം വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. മാണിക്കെതിരെ എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് കാട്ട് എല്‍‌ഡി‌എഫ് കണ്വീനര്‍ വൈക്കം വിശ്വന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി സര്‍ക്കാരിന് അനുക്കൂല നിലപാട് സ്വീകരിച്ചത്.
വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടില്ലെന്നും അത് അപക്വമാകുമെന്നുമാണ് കോടതി സ്വീകരിച്ച നിലപാട്.

നേരത്തെ നിയമസഭയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. ആദ്യം അന്വേഷണം നടക്കട്ടെ. അതനുസരിച്ച് കുറ്റക്കാരനെന്ന് കണ്ടാല്‍ മാണിക്കെതിരെ കേസെടുക്കാമെന്നുമാണ് ചെന്നിത്തല പറഞ്ഞത്. എന്നാല്‍ പ്രഥമ ദൃഷ്ട്യാ മാണിക്കെതിരെ തെളിവുണ്ടെന്നും അതിനാല്‍ കൊടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണമാണ് എല്‍‌ഡി‌എഫ് ആവശ്യപ്പെട്ടത്.

വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കൊടതി നിലപാട് സ്വീകരിച്ചത്. ക്വിക്ക് വേരിഫിക്കേഷന്‍ നടക്കുകയാണെന്നും നിലവില്‍ കേസെടുക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നുമാണ് വിജിലന്‍സ് കൊടതിയെ അറിയിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :