സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 54,000 കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 7 ജൂണ്‍ 2024 (14:06 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 54,000 കടന്നു. ഇന്ന് ഒരു പവന് 240രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുപവന്റെ വില 54,080 രൂപയായി. കൂടാതെ ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20നായിരുന്നു സ്വര്‍ണവില റെക്കോഡിലെത്തിയത്. അന്ന് പവന് 55,120 രൂപയായിരുന്നു വില.

പിന്നാലെ നാലുദിവസം കൊണ്ട് പവന് രണ്ടായിരം രൂപ കുറഞ്ഞു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്വര്‍ണവിലയെ ബാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :