സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 4 ഡിസംബര്‍ 2022 (11:31 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില 40,000ലേക്ക് അടുക്കുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണാവില ഇനിയും ഉയരും എന്നാണ് സൂചന. കഴിഞ്ഞദിവസം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ദ്ധിച്ചിരുന്നു. ഇതോടെ സ്വര്‍ണാവില പവന് 39560 രൂപയായി. കൂടാതെ ഗ്രാമിന് 4945 രൂപയായി. എട്ടുമാസത്തിനിടെ 250 ഡോളറിനടുത്ത് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില കുറഞ്ഞപ്പോള്‍ ഇന്ത്യന്‍ രൂപ വിനിമയ നിരക്കില്‍ 6 രൂപയുടെ ദൗര്‍ബല്യത്തില്‍ 82 രൂപയില്‍ എത്തിയത് രാജ്യത്തെ സ്വര്‍ണ്ണവില വര്‍ദ്ധിക്കുന്നതിന് കാരണമായി.
കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും സ്വര്‍ണ്ണവില ഗ്രാമിന് 5000 രൂപയ്ക്ക് മുകളില്‍ ആയിരുന്നു കഴിഞ്ഞദിവസം.