ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില ഇടിഞ്ഞു

ശ്രീനു എസ്| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (12:07 IST)
ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,960 ആയി. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 4,370 രൂപയായിട്ടുണ്ട്. ഇന്നലെ വിഷുദിനത്തില്‍ 320 രൂപയായിരുന്നു സ്വര്‍ണത്തിന് വര്‍ധിച്ചത്.

ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ ചെറിയ കുറവ് വന്നതായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുത്തനെ കൂടുകയും ചെയ്തു. ഏപ്രില്‍ ഒന്നുമുതലായിരുന്നു സ്വര്‍ണത്തിന്റെ വില കൂടിതുടങ്ങിയത്. ഡോളറിന്റെ മൂല്യം കുറയുന്നത് സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :