സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (10:27 IST)
ഉപ്പളയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 23പവന്‍ സ്വര്‍ണം മോഷ്ടിക്കപ്പെട്ടു. ഉപ്പള ചെറുഗോളി സ്വദേശി പുരുഷോത്തമ്മയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. വീട്ടിലെ അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഞായറാഴ്ച സമീപത്തെ വീട്ടില്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇത് കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പോയതായി അറിയുന്നത്.