ജി കെ എസ് എഫ്: ഉദ്ഘാടന വേദി കൊല്ലത്ത്

തിരുവനന്തപുരം| Last Updated: ശനി, 14 നവം‌ബര്‍ 2015 (16:33 IST)
ഡിസംബര്‍ ഒന്നിനു നടക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഒന്‍പതാം സീസണിന്‍റെ ഉദ്ഘാടന വേദിയായി കൊല്ലത്തിനു നറുക്കുവീണു. ഡിസംബര്‍ ഒന്നിനു വൈകിട്ട് ആറിനു നടക്കുന്ന ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.

കൊല്ലം കന്‍റോണ്‍മെന്‍റ് മൈതാനത്തു നടക്കുന്ന ചടങ്ങില്‍ മന്ത്രി എ പി അനില്‍ കുമാര്‍ അധ്യക്ഷനായിരിക്കും. മന്ത്രി ഷിബു ബേബി ജോണ്‍, എംപി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, കെ എന്‍ ബാലഗോപാല്‍, എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, കൊല്ലം മേയര്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം ചലച്ചിത്ര താരങ്ങളും പങ്കെടുക്കുന്ന ചടങ്ങിനു വര്‍ണ്ണാഭമായ കലാവിരുന്നുകളും അകമ്പടി സേവിക്കും.

സുരാജ് വെഞ്ഞാറമൂടിന്‍റെ നേതൃത്വത്തിലാണ് കലാവിരുന്നുകള്‍ നടക്കുക. മൂന്നു തരത്തിലുള്ള സമ്മാനങ്ങള്‍ ഉള്‍പ്പെടെ ആകെ 15 കോടി രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :