പകർച്ച വ്യാധി വ്യാപനം: മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം

അഭിറാം മനോഹർ| Last Modified ഞായര്‍, 26 നവം‌ബര്‍ 2023 (10:36 IST)
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം,കൊല്ലം,എറണാകുളം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ നിര്‍ദേശം. പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഈ ജില്ലകളിലെ നഗരപരിധികളിലും തീരദേശമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് ഇടവിട്ട് മഴ ലഭിക്കുന്ന സാഹചര്യമാണ് പകര്‍ച്ചപ്പനി കേസുകള്‍ കൂടുന്നതിന് കാരണം. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ല. വെള്ളിയാഴ്ച 86 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :