സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തും; ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

ശ്രീനു എസ്| Last Modified വ്യാഴം, 27 മെയ് 2021 (13:38 IST)
ഇത്തവണത്തെ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്താന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും, പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിനെ കുറിച്ച് രണ്ടുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകും.

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാവിലെ ഒന്‍പത് മണിക്ക് മുഖ്യമന്ത്രി വിക്ടേഴ്‌സ് ചാനലിലൂടെ നടത്തും. എസ്എസ്എല്‍സി , ടിഎച്ച്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ജൂണ്‍ ഏഴിന് ആരംഭിച്ച് ജൂണ്‍ 25ന് പൂര്‍ത്തിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :