നേമത്തെ യഥാര്‍ഥ 'ശക്തന്‍'; ശിവന്‍കുട്ടിയും മന്ത്രിസഭയിലുണ്ടാകും

നെല്‍വിന്‍ വില്‍സണ്‍| Last Updated: ഞായര്‍, 2 മെയ് 2021 (19:34 IST)

നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം ഒടുവില്‍ നടപ്പിലായി. ബിജെപിക്ക് ആകെയുണ്ടായിരുന്ന അക്കൗണ്ടും പൂട്ടി. ഈ മിന്നും വിജയത്തിനു എല്‍ഡിഎഫിനെ സഹായിച്ചത് നേമത്തിന്റെ അടിയൊഴുക്കുകള്‍ കൃത്യമായി അറിയുന്ന വി.ശിവന്‍കുട്ടിയാണ്. നേമത്ത് ആരാണ് യഥാര്‍ഥ ശക്തന്‍ എന്ന് രാവിലെ മുതല്‍ കേരളം ഉറ്റുനോക്കുകയാണ്. ഒടുവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശിവന്‍കുട്ടി ശക്തമായ ത്രികോണ മത്സരത്തില്‍ വിജയം സ്വന്തമാക്കി. രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉറപ്പായും ഉണ്ടാകാന്‍ സാധ്യതയുള്ള ഒരാളാണ് ശിവന്‍കുട്ടി. നേമത്തെ വിജയം തന്നെയാണ് ശിവന്‍കുട്ടിയെ കൂടുതല്‍ ശക്തനാക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഇടം പിടിച്ച കടകംപള്ളി സുരേന്ദ്രനെ മാറ്റിനിര്‍ത്തി ശിവന്‍കുട്ടിയെ ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :