മെഡിക്കല്‍ പിജി: പ്രൊഫൈല്‍ പരിശോധിച്ച് തെറ്റുകള്‍ തിരുത്താന്‍ അവസരം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 29 ജൂലൈ 2023 (14:36 IST)
കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലും, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും ലഭ്യമായ സീറ്റുകളില്‍ 2023-24അധ്യയന വര്‍ഷത്തെ വിവിധ പി.ജി മെഡിക്കല്‍ കോഴ്സുകളിലേയ്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനുമുള്ള സൗകര്യം ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചു വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.


'PG Medical-2023, Candidate Portal' എന്ന ലിങ്കില്‍ അപേക്ഷാ നമ്പരും, പാസ് വേഡും നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ അപേക്ഷകന്റെ പ്രൊഫൈല്‍ പേജ് ദൃശ്യമാകും. അപേക്ഷയില്‍ ന്യൂനതകള്‍ ഉള്ള പക്ഷം ഹോം പേജിലെ 'Memo Details' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താല്‍ ന്യൂനതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ദൃശ്യമാകുന്നതാണ്. ന്യൂനതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. അനുബന്ധ രേഖകളോ സര്‍ട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്യേണ്ടതില്ല. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :