തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; മൂന്നുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (17:17 IST)
തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. ചെമ്മണ്ണൂര്‍ സ്വദേശികളായ മുകേഷ്, അബു, കിരണ്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ കാറും രണ്ടുബൈക്കും പൊലീസ് പിടിച്ചെടുത്തു. പുതുവത്സരാഘോഷത്തിന് വേണ്ടി സംസ്ഥാനത്തുടനീളം ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടക്കുകയാണ്. ഇന്റലിജന്‍സിന്റെ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധന നടത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :