പാറശാല|
Last Updated:
ഞായര്‍, 17 മെയ് 2015 (12:41 IST)
പൂവ്വാര്‍ പൊഴിയൂരില്‍ കടലില്‍
കുളിക്കാനിറങ്ങി കാണാതായ അഞ്ച് പേരുടെയും
മൃതദേഹങ്ങള്‍ കണ്ടെത്തി.
തിരുനെല്‍വേലി മേലേപ്പാളയം തണ്ടല്‍പേട്ടര്‍ സ്വദേശി തെയ്യുബ (33), മകന്‍ സബൂറ (14), ബന്ധുക്കളായ സുഹൈല്‍ (14), മര്‍ച്ചുക്ക(14), ഫാത്തിമ(12) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തമിഴ്നാട്ടിലെ കൊല്ലങ്കോടുനിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിരുന്നല്‍വേലിയില്‍ നിന്നെത്തിയ 20 അംഗ സംഘത്തിലെ അഞ്ചു പേരെയാണു ഇന്നലെ കാണാതായത്. തിരുനെല്‍വേലി മേലേപ്പാളയം തണ്ടല്‍പേട്ടര്‍ സ്വദേശി തെയ്യുബ (33), മകള്‍ സബൂറ (14), ബന്ധുക്കളായ സുഹൈല്‍ (14), മര്‍ച്ചുക്ക(14), ഫാത്തിമ(12) എന്നിവരെയാണു ഇന്നലെ കാണാതായത്. വിനോദസഞ്ചാരത്തിനായി എത്തിയ ഇവര്‍ കടലിലെ ബോട്ട് യാത്രയ്ക്ക് ശേഷം പൊഴിക്കരയില്‍ തിരിച്ചെത്തി കായലില്‍നിന്നു കടലിലേക്കു മുറിച്ചു വിട്ടിരുന്ന പൊഴിക്കു സമീപം കുളിക്കുമ്പോള്‍ തിരയില്‍പെടുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊഴിയൂര്‍ പൊലീസും പൂവ്വാറിലെ ഫയര്‍ഫോഴ്സ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയെങ്കിലും ഇവരെ രക്ഷിക്കാന്‍ സാധിച്ചില്ല.