ലക്നൌ|
vishnu|
Last Modified ബുധന്‍, 14 ജനുവരി 2015 (10:30 IST)
ഹിന്ദുമത വിശ്വാസികള്‍ പുണ്യവും പാപ മോചനത്തിനായി സ്നാനം ചെയ്യുന്നതുമായ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയി. നൂറിലധുകം മൃതദേഹങ്ങളാണ് ഗംഗയില്‍ ഒഴുകി നടക്കുന്നത്. കാണ്‍പൂരിനും ഉനാവുവിനുമിടയ്ക്കാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോക്ഷപ്രാപ്തിക്കു വേണ്ടി നിമജ്ജനം ചെയ്തവയാകാം ഇവയെന്നാണ് ആദ്യം കരുതിയിരുന്നത്.
എന്നാല്‍ 30 ഓളം മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് ലഭിച്ചതൊടെ സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതകള്‍ ഉണ്ടോ എന്ന് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സാധാരണ ഗതിയില്‍ ഇത്രയധികം മൃതദേഹങ്ങള്‍ ഗംഗയില്‍ കാണാറില്ലാത്തതാണ്. അവിവാഹിതരായ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനു പകരം നദിയില്‍ ഒഴുക്കാറാണ് പതിവെന്ന് പ്രദേശവാസികള്‍ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ മോക്ഷപ്രാപ്തിക്കു വേണ്ടി നിമജ്ജനം ചെയ്തവയാകാം ഇവയില്‍ പലതുമെങ്കിലും മറ്റെന്തെങ്കിലും ദുരൂഹതകള്‍ ഇതിനു പിന്നിലുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഭരണകൂടം ഉത്തരവിട്ടു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അഡീഷനല്‍ ജില്ലാ മജിസ്ട്രേട്ടും എഎസ്പിയും സംഭവസ്ഥലത്തേക്ക് തിരിച്ചു. ഭൂരിഭാഗം മൃതദേഹങ്ങളും അംഗങ്ങള്‍ ഛേദിക്കപ്പെട്ട നിലയിലാണ്. അതിനാല്‍ ഏതു ലിംഗത്തില്‍പ്പെട്ടവയാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അതേസമയം വെള്ളം പിന്‍വലിഞ്ഞതിനു പിന്നാലെ അടിയില്‍ കിടന്നിരുന്ന പഴകിയ മൃതദേഹങ്ങള്‍ ഉയര്‍ന്നുവന്നതാകാമെന്നാണ് പൊലീസും അധികൃരും പറയുന്നത്.
പ്രകൃതിസംരക്ഷണ സമിതിയുടെ
ഗംഗ ശുചിയാക്കണമെന്ന ആവശ്യത്തിന് ശക്തി പകരുന്നതാണ് ഈ സംഭവം. കഴിഞ്ഞ ജൂലൈയില്‍ ഗംഗയെ പുനഃരുജ്ജീവിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2,037 കോടി രൂപ അനുവദിച്ചിരുന്നു.