നേരിയ പനിയും സംസാരിക്കാന്‍ ബുദ്ധിമുട്ടും, വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍; മുഖ്യമന്ത്രിയുടെ ആരോഗ്യനില ഇങ്ങനെ

രേണുക വേണു| Last Modified വെള്ളി, 17 ജൂണ്‍ 2022 (11:37 IST)

മുഖ്യമന്ത്രിയുടെ ഇന്നത്തെ പൊതുപരിപാടികള്‍ റദ്ദാക്കി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇത്. ഇന്ന് നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. നേരിയ പനിയും ശബ്ദ തടസ്സവുമാണ് മുഖ്യമന്ത്രി നേരിടുന്നത്. ഏതാനും ദിവസങ്ങള്‍ പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കിയത്. ക്ലിഫ് ഹൗസിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഉള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :