ചിക്കന്‍ ബിരിയാണിയില്‍ നിന്ന് കിട്ടിയത് അട്ടയെ; ഹോട്ടല്‍ പൂട്ടിച്ചു

രേണുക വേണു| Last Modified ശനി, 14 മെയ് 2022 (10:02 IST)
ബിരിയാണിപ്പൊതിയില്‍നിന്ന് അട്ടയെ ലഭിച്ചെന്ന പരാതിയെത്തുടര്‍ന്ന് ഹരിപ്പാട് ഡാണാപ്പടിയിലെ മദീന ഹോട്ടല്‍ നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിച്ചു. തിങ്കളാഴ്ച വരെ പൂട്ടിയിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കോഴി ബിരിയാണിയില്‍ അട്ടയെ ലഭിച്ചെന്ന പരാതിയുമായി എരിക്കാവ് സ്വദേശികളാണ് നഗരസഭയെ സമീപിച്ചത്. ജെ.എച്ച്.ഐ.മനോജ് ചക്രപാണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലില്‍ നേരിട്ടെത്തി പരിശോധിച്ചാണു നടപടിയെടുത്തത്.

വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. അടുപ്പിനോടു ചേര്‍ന്ന് വിറക് സൂക്ഷിച്ചിരുന്നതിന്റെ അടുത്ത് തുറന്നാണു ഭക്ഷണം വെച്ചിരുന്നത്. അങ്ങനെയാകാം ഭക്ഷണത്തില്‍ അട്ട വീണതെന്നാണ് വിലയിരുത്തല്‍.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :