സിപിഎം ഓഫീസിനു നേരേ ബോംബേറ്; സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആരോപണം, ചാവശേരി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

ആക്രമികളില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

  ബോംബേറ് , സിപിഎം ഓഫീസ് , ആര്‍എസ്എസ് , മട്ടന്നൂര്‍ പൊലീസ്
മട്ടന്നൂര്‍| jibin| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (04:44 IST)
സിപിഎം ചാവശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി മന്ദിരത്തിനു നേരേ ബോംബേറ്. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമികളില്‍ ഒരാളെ സിപിഎം പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

സംഭവശേഷം രക്ഷപ്പെട്ട ആക്രമികളെ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നു. മട്ടന്നൂര്‍ ടൌണിനടുത്തുവച്ച് ഇവരുടെ ബൈക്ക് വളഞ്ഞെങ്കിലും ഇതിനിടെ രണ്ടുപേര്‍ രക്ഷപ്പെട്ടു. പിടികൂടിയ ഒരാളെ പിന്നീട് മട്ടന്നൂര്‍ പൊലീസിനു കൈമാറി. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

അക്രമസംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നുരാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെ ചാവശേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്നു സിപിഎം അറിയിച്ചു. ബോംബേറില്‍ ഓഫീസിലെ ചുമരിന്റെ മുന്‍ഭാഗത്ത് വിള്ളലുണ്ടായിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :