കുന്ദമംഗലം|
jibin|
Last Modified വെള്ളി, 7 നവംബര്‍ 2014 (14:15 IST)
ബൈക്ക് മോഷണങ്ങള്‍ പതിവായിരിക്കുന്ന കുന്ദമംഗലത്ത് അഞ്ചംഗ മോഷണ സംഘത്തെ പൊലീസ് പിടികൂടി. ഒരു മാസം മുമ്പും മറ്റൊരു അഞ്ചംഗ ബൈക്ക് മോഷണ സംഘത്തെ പൊലീസ് പിടിച്ചിരുന്നു. പൊലീസ് അസി കമ്മീഷണര്‍ മൊയ്തീന്‍ കുട്ടിയുടെ നിര്‍ദ്ദേശാനുസരണം ചേവായൂര്‍ സിഐ പികെ സന്തോഷ്, കുന്ദമംഗലം എസ്ഐ സജീവ് എന്നിവരുടേ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു സംഘത്തെ പിടിച്ചത്.
അടിവാരം സ്വദേശികളായ സലാഹുദ്ദീന്‍ (18), ഷാജിദ് (19), താമരശേരി സ്വദേശി മുഹമ്മദ് ഫായിസ് (18) എന്നിവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളുമാണു പിടിയിലായത്. ഇവരെ പിടികൂടിയതോടെ നിരവധി ബൈക്ക് മോഷണങ്ങള്‍ക്ക് തുമ്പുണ്ടാകുമെന്ന് പൊലീസ് കരുതുന്നു.
കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പലം, ലിങ്ക് റോഡ്, പടനിലം, കൊടുവള്ളി, മൂഴിക്കല്‍, ചെലവൂര്‍, വയനാട് ജില്ലയിലെ വൈത്തിരി, തളിപ്പുഴ എന്നിവിടങ്ങളില്‍ നിന്നാണ് സംഘം ബൈക്കുകള്‍ മോഷ്ടിച്ചത്. ഇവ പിന്നീട് നമ്പര്‍ മാറ്റി മറിച്ചുവില്‍ക്കുക എന്നതായിരുന്നു ഇവരുടെ രീതി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.