ബാര്‍ കോഴ: സര്‍ക്കാര്‍ അപ്പിലിന് പോകും

തിരുവനന്തപുരം| VISHNU N L| Last Updated: വ്യാഴം, 29 ഒക്‌ടോബര്‍ 2015 (20:33 IST)
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സൂചന. വെള്ളിയാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടുമെന്ന് തന്നെയാണ് വിവരങ്ങള്‍.

വിജിലന്‍സ് ജഡ്ജിയുടെ സമീപനം തെറ്റാണെന്നും കുറ്റപത്രം സമര്‍പ്പിക്കാതെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് വിജിലന്‍സ് കോടതി പറഞ്ഞത് തെറ്റാണെന്നും സര്‍ക്കാര്‍ വാദിക്കും.

അന്വേഷണോദ്യോഗസ്ഥനായ ആര്‍.സുകേശന്റെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വിധിയായി വായിച്ചത് ശരിയായില്ലെന്നും ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ കേസന്വേഷണത്തില്‍ ഇടപെട്ടതെന്നുമായിരിക്കും സര്‍ക്കാര്‍ ഹൈക്കോതടയില്‍ വാദിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :