മാണിക്ക് പിന്തുണയെന്ന് ലീഗ്; പ്രതിച്ഛായയെ ബാധിച്ചുവെന്ന് ആർഎസ്പി

 ബാർ കോഴ , ആർഎസ്പി , കെഎം മാണി , മുസ്ലീം ലീഗ് , പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 27 ജനുവരി 2015 (12:13 IST)
വിവാദത്തിൽ ധനമന്ത്രി കെഎം മാണിക്ക് പിന്തുണയുമായി മുസ്ലീം ലീഗ് രംഗത്ത്. വിവാദം മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചുവെങ്കിലും മാണി രാജിവയ്ക്കേണ്ടതില്ലെന്ന് ആർഎസ്പിയും വ്യക്തമാക്കി.

ബാർ കോഴ വിവാദത്തിൽ മാണിക്ക് ലീഗിന്റെ പൂർണ പിന്തുണയുണ്ടെന്നും. ഈ വിഷയത്തിലെ ലീഗിന്റെ അഭിപ്രായം ബുധനാഴ്‌ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ വ്യക്തമാക്കുമെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണപിള്ളയുടെ കാര്യത്തിൽ നാളത്തെ യുഡിഎഫ് യോഗത്തിനു ശേഷം തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബാർ കോഴ വിവാദം മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്നും. ആരോപണത്തിന്റെ പേരിൽ മാണി രാജിവയ്ക്കേണ്ടതില്ലെന്നും ആർഎസ്പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോൺ വ്യക്തമാക്കി. ഈ കാര്യത്തിലെ പാര്‍ട്ടിയുടെ നിലപാട് മുന്നണിയോഗത്തിൽ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :