മാണിയെ ഇപ്പോള്‍ കുരിശിൽ തറയ്ക്കേണ്ട: എൻഎസ്എസ്

 എൻഎസ്എസ് , കെഎം മാണി , ബാർ കോഴ , സുകുമാരൻ നായർ
പെരുന്ന| jibin| Last Modified തിങ്കള്‍, 26 ജനുവരി 2015 (12:41 IST)
ആരോപണം തെളിയാതെ ധനമന്ത്രി കെഎം മാണിയെ കുരിശിൽ തറയ്ക്കേണ്ടതില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ അദ്ദേഹത്തെ പിന്തുണയ്ക്കില്ലെന്നും. നിലവിലെ സാഹചര്യത്തില്‍ മാണി രാജിവയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണിയും യുഡിഎഫ് സർക്കാരും എന്നും എൻഎസ്എസിന്റെ ബന്ധുവാണ്. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് എന്‍എസ്എസിന്റെ അഭിപ്രായമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം ചിലര്‍ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടു പോകാന്‍ അനുവദിക്കുന്നില്ലെന്നും. ആർ ബാലകൃഷ്ണ പിള്ള മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നും. ബാലകൃഷ്ണപിള്ള രാജിവച്ചാലും ഇല്ലെങ്കിലും എന്‍എസ്എസിന് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :