മാണി പാലായിലെ പൊതുപരിപാടികളില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം| Last Updated: ഞായര്‍, 25 ജനുവരി 2015 (13:45 IST)
ധനമന്ത്രി കെഎം മാണി കോട്ടയത്തേക്കുള്ള റദ്ദാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നാണ് ധനമന്ത്രിയുടെ ഒഫീസ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്.
പാലായില്‍ ഒരു ബാങ്കിന്റെ ഉദ്ഘാടത്തിലും ഒപ്പം ഒരു സ്വകാര്യ പരിപാടിയുമായിലുമായിരുന്നു ഞായറാഴ്ച കെ. എം. മാണി പങ്കെടുക്കുമെന്നറിയിച്ചിരുന്നത്.

ബാര്‍കോഴകേസില്‍ ആരോപണവിധേയനായ കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ മാണിയെ അനുവദിക്കില്ലെന്ന് യുവജന സംഘടനകള്‍ നേരത്തെ
അറിയിച്ചിരുന്നു. കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് ഇന്നലെ പാലായില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് മാണി യാത്ര റദ്ദാക്കിയതെന്നാണ് കരുതപ്പെടുന്നത്.എന്നാല്‍ അപ്രാധാന പരിപാടികളായതിനാലാണ് യാത്ര റദ്ദാക്കിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :