കൊച്ചി|
JOYS JOY|
Last Modified ചൊവ്വ, 7 ജൂലൈ 2015 (11:59 IST)
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തമാക്കി കൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. റിപ്പോര്‍ട്ട് വിജിലന്‍സ് നിയമോപദേഷ്‌ടാവ് വി വി അഗസ്റ്റിന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചു. അതേസമയം, മാണിക്കെതിരെ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തലുകള്‍ ഒഴിവാക്കണമെന്ന നിയമോപദേശകന്റെ നിര്‍ദ്ദേശം അന്വേഷണസംഘം ന്‍ നിരസിച്ചു.
മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കത്തക രീതിയിലുള്ള തെളിവുകള്‍ ഇല്ലെന്ന നിഗമനത്തിലാണ് നിയമോപദേഷ്‌ടാവ്. റിപ്പോര്‍ട്ട് ഇന്ന് ഉച്ചയോടെ കോടതിയില്‍ സമര്‍പ്പിച്ചേക്കും.
മാണിക്കെതിരെ തങ്ങള്‍ കണ്ടത്തെിയ വസ്തുതകളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന നിലപാടിലാണ് വിജിലന്‍സ്. മാണിക്കെതിരായ തെളിവുകള്‍ അപര്യാപ്തമാണ്. സാഹചര്യ തെളിവുകള്‍ ഉണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് ആയിരിക്കും വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.