തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 11 ഡിസംബര്‍ 2014 (16:56 IST)
സംസ്ഥാനത്തെ സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പൊലീസ് സംസ്ഥാന വ്യാപകമായി ഞായറാഴ്ച നടത്തിയ റെയ്ഡില്‍ മൂന്നുപേര്‍ അറസ്റ്റിലായി.
23 റെയ്ഡുകളിലായി മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ മെയ് 30 മുതല്‍ നടന്നു വരുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 5511 ആയി. ആകെ 27402 റെയ്ഡുകളിലായി 5650 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകമായ റെയ്ഡുകള്‍ വരും ദിവസങ്ങളിലും തുടരും.
സ്‌കൂള്‍ പരിസരങ്ങളില്‍ മദ്യം, മയക്കുമരുന്നുകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നതു ശ്രദ്ധയില്‍പെട്ടാല്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് സ്‌കൂള്‍ അധികൃതരോടും പൊതുജനങ്ങളോടും സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ഥിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.