അരിമ്പൂര്‍ ഗീവര്‍ഗീസ് സഹദാ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാള്‍; പ്രസിദ്ധമായ അങ്ങാടി വളയെഴുന്നള്ളിപ്പ് ഒക്ടോബര്‍ 16 ന്

ഒക്ടോബര്‍ 15 ശനിയാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന കുര്‍ബ്ബാന, ആഘോഷമായ കൂടുതുറക്കല്‍ ശുശ്രൂഷ എന്നിവയ്ക്ക് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മികത്വം വഹിക്കും

രേണുക വേണു| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (11:25 IST)

തൃശൂര്‍: അരിമ്പൂര്‍ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹാദയുടെ തീര്‍ത്ഥകേന്ദ്രത്തിലെ പ്രസിദ്ധമായ തിരുന്നാള്‍ ഒക്ടോബര്‍ 15, 16 (ശനി,ഞായര്‍) തിയതികളില്‍. ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ചയാണ് കൊടിയേറ്റം. ഒക്ടോബര്‍ 15 ശനിയാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന കുര്‍ബ്ബാന, ആഘോഷമായ കൂടുതുറക്കല്‍ ശുശ്രൂഷ എന്നിവയ്ക്ക് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ചരിത്ര പ്രസിദ്ധമായ ഹാരാര്‍പ്പണ ചടങ്ങും അന്നേദിവസം നടക്കും.

ഒക്ടോബര്‍ 16 പ്രധാന തിരുന്നാള്‍ ദിനത്തില്‍ രാവിലെ 10.30 നാണ് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന. ഫാ.ഡേവീസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.റോയ് ജോസഫ് വടക്കന്‍ സന്ദേശം നല്‍കും. അന്നേ ദിവസം രാത്രി 7 മുതല്‍ അങ്ങാടി വളയെഴുന്നള്ളിപ്പ് നടക്കും. അരനൂറ്റാണ്ടോളമായി കുന്നത്തങ്ങാടിയിലെ വ്യാപാരികളും സൗഹൃദസംഘവും ചേര്‍ന്ന് നടത്തുന്ന ആഘോഷമായ വളയെഴുന്നള്ളിപ്പില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുക്കും. കോട്ടപ്പടി സുരേന്ദ്രന്‍ നയിക്കുന്ന നാദസ്വരവും എയ്ഞ്ചല്‍ വോയ്‌സ് മൂവാറ്റുപ്പുഴയുടെ ബാന്റ് വാദ്യവും വളയെഴുന്നള്ളിപ്പിന്റെ പ്രധാന ആകര്‍ഷണമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :