Last Updated:
വ്യാഴം, 6 ജൂണ്‍ 2019 (09:59 IST)
കോണ്‍ക്രീറ്റ് സ്ലാബ് കാറിലേക്ക് അടര്‍ന്നുവീണുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്ന് അര്‍ച്ചന കവി. കൊച്ചി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവമെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. കൊച്ചി മെട്രോയുടെ സ്ലാബാണ് കാറില്‍ പതിച്ചത്. കാറിന്റെ ചില്ല് തകര്‍ന്നതിന്റെ ചിത്രങ്ങള്‍ അര്‍ച്ചന പോസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ കൊച്ചി മെട്രോ അധികൃതരും പൊലീസും ഇടപെടണമെന്ന് അര്‍ച്ചന അഭ്യര്‍ത്ഥിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അര്‍ച്ചന പറഞ്ഞു. ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.