അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ അസഫാക് കൊടും ക്രിമിനല്‍; പോക്‌സോ കേസ് പ്രതി, ജാമ്യത്തില്‍ ഇറങ്ങി രക്ഷപ്പെട്ടത് കേരളത്തിലേക്ക് !

രേണുക വേണു| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (15:04 IST)

ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം കൊടും ക്രിമിനലെന്ന് പൊലീസ്. ഇയാള്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോക്‌സോ കേസിലെ പ്രതിയാണ്. 2018 ല്‍ പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്. പോക്‌സോ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഗാസിയാബാദ് പൊലീസാണ് ബിഹാര്‍ സ്വദേശിയായ അസഫാക് ആലത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒരു മാസം ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ കേരളത്തിലേക്ക് മുങ്ങുകയായിരുന്നു.

ഫിംഗര്‍ പ്രിന്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡല്‍ഹിയിലെ കേസ് സംബന്ധിച്ച വിവരം ലഭിച്ചതെന്ന് റൂറല്‍ പൊലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു. സ്വന്തം നാടായ ബിഹാറിലും ഇയാള്‍ സമാന കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. അന്വേഷണ സംഘം നേരിട്ട് ബിഹാറിലേക്ക് പോകാനും തീരുമാനിച്ചിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :