അടിയന്തിര നിയമസഭ സമ്മേളനം വിളിച്ചത് ഇഷ്‌ടപ്പെട്ടില്ല; കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷിസംഘത്തെ മോഡി കാണാതിരിക്കുന്നതിന് പിന്നില്‍ വേറെയുമുണ്ട് കാരണങ്ങള്‍

അനുമതി നിഷേധിച്ചതിന് കാരണം നിയമസഭ പ്രമേയം

ന്യൂഡല്‍ഹി| Last Modified വ്യാഴം, 24 നവം‌ബര്‍ 2016 (09:02 IST)
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നില്‍ ചില അനിഷ്‌ടങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. നോട്ടു വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രമേയം പാസാക്കിയിരുന്നു. അടിയന്തിര നിയമസഭ സമ്മേളനം വിളിച്ചുചേര്‍ത്ത് ആയിരുന്നു പ്രമേയം പാസാക്കിയത്. ഇതിലുള്ള നീരസവും അസംതൃപ്‌തിയുമാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് സൂചന.

ചൊവ്വാഴ്ചയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം പ്രമേയം പാസാക്കിയത്. സംസ്ഥാനത്ത് അസ്വസ്ഥയും സാമ്പത്തിക അരാജകത്വവും സൃഷ്‌ടിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആയിരുന്നു പ്രത്യേക സമ്മേളനം പാസാക്കിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് കൂടിക്കാഴ്ചയ്ക്കെത്തിയ സംസ്ഥാനത്തു നിന്നുള്ള ബി ജെ പി നേതാക്കളെ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി സര്‍ക്കാരിന്റെ നിലപാട് അറിയിച്ചിരുന്നു. കറന്‍സി കേന്ദ്രവിഷയമാണെന്നും അതിനാല്‍ തന്നെ ഈ വിഷയത്തില്‍ സംസ്ഥാന നിയമസഭയ്ക്ക് പ്രമേയം പാസാക്കാനുള്ള അധികാരമില്ലെന്നും ആയിരുന്നു ജെയ്‌റ്റ്‌ലിയുടെ നിലപാട്. ഇക്കാര്യങ്ങള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു കൊണ്ടുള്ള തീരുമാനം എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :