അഭിറാം മനോഹർ|
Last Modified ശനി, 27 മെയ് 2023 (09:16 IST)
അരിക്കൊമ്പന്‍ ലോവര്‍ ക്യാംപ് ഭാഗത്ത് നിന്ന് കുമളിക്ക് സമീപം അതിര്‍ത്തി കടന്ന് കമ്പം ടൗണിലെത്തി. നടരാജ കല്യാണമണ്ഡപത്തിന് പുറകില്‍ വരെരിക്കൊമ്പന്‍ എത്തിയെന്നാണ് വിവരം. ആന കമ്പം ടൗണിലൂടെ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നാട്ടുകാര്‍ ബഹളം വയ്ക്കുമ്പോള്‍ അരിക്കൊമ്പന്‍ റോഡിലൂടെ ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. റോഡിന് സമാന്തരമായുള്ള തെങ്ങിന്‍തോപ്പുകളിലൂടെ കമ്പംമേട്ട് ഭാഗത്തേക്കാണ് ആന പോകുന്നത്. ആനയെ തിരികെ കാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ ഫലം കാണുന്നില്ലെന്നാണ് സൂചന. കൃഷിസ്ഥലങ്ങള്‍ ഏറെയുള്ള ഭാഗമാണ് കമ്പം. തമിഴ്‌നാട്‌കേരളം വനം വകുപ്പ് അധികൃതര്‍ ആനയെ നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാലില്‍ നിന്നും ഏപ്രില്‍ 29നായിരുന്നു മയക്കുവെടിവെച്ച് അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം കൊണ്ടുവിട്ടത്.