കറവ വറ്റിയ കാലികളെ കൊന്നു തിന്നുന്നത്‌ പുണ്യമെന്ന് നടന്‍ മധു

ന്യൂഡല്‍ഹി| Last Updated: വ്യാഴം, 29 ഒക്‌ടോബര്‍ 2015 (19:23 IST)
കറവ വറ്റിയതും വണ്ടി വലിക്കുന്നതുമായ കാലികളെ കൊല്ലുന്നതും തിന്നുന്നതും പുണ്യമെന്ന് നടന്‍ മധു. കേരളാ ഹൗസില്‍ നടന്നത് നിര്‍ഭാഗ്യകരമെന്നും മധു പറഞ്ഞു. പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്നതിനോട് യോജിപ്പില്ലെന്നും മധു പറഞ്ഞു.

വളരെ കഷ്‌ടപ്പെട്ടാണ്‌ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച വൈകീട്ട് കേരളാ ഹൗസില്‍ പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് പൊലീസ് റെയ്ഡ് നടത്തിയത് വന്‍ വിവാദമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :