'ഒരാളും എന്റെ മുറിയിലേക്ക് വരുകയോ വിളിക്കുകയോ ചെയ്യില്ല': ഇലക്ഷന്‍ റിസള്‍ട്ട് ദിവസങ്ങളെ കുറിച്ച് മോദി

Narendra modi
Narendra modi
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 മെയ് 2024 (09:24 IST)
ഇലക്ഷന്‍ റിസള്‍ട്ട് വരുന്ന ദിവസങ്ങളെ താന്‍ എങ്ങനെ ചിലവഴിക്കുന്നെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്ത ഏജന്‍സിയായ എബിപിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ദിനങ്ങള്‍ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. ആ ദിവസം അതീവ ജാഗ്രതയോടെയിരിക്കും. ആരും എന്റെ മുറിയില്‍ വരാനോ വിളിക്കാനോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് എണ്ണുന്ന ദിവസം ഞാന്‍ കൂടുതല്‍ സമയം ധ്യാനത്തിനായും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായും ചിലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അതിന്റെ അവസാന ഘട്ടമായ ഏഴാം ഘട്ടത്തിലേക്ക് അടുക്കുകയാണ്. ജൂണ്‍ നാലിനാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നത്. മൂന്നാം തവണയും വിജയം ഉറപ്പിച്ചാണ് ബിജെപി പ്രതികരിക്കുന്നത്. അതേസമയം ഗാന്ധി എന്ന സിനിമ ഇറങ്ങും വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എബിപിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതും പറഞ്ഞത്. 1982ലാണ് റിച്ചാര്‍ഡ് ആറ്റന്‍ബറോ ഗാന്ധി എന്ന സിനിമ നിര്‍മിക്കുന്നത്. അതുവരെ മഹാത്മാഗാന്ധിയെ കുറിച്ച് അധികമൊന്നും ലോകത്തിന് അറിയില്ലായിരുന്നു എന്നായിരുന്നു മോദിയുടെ പരാമര്‍ശം. വളരെ പ്രശസ്തനായിരുന്നിട്ടും സിനിമയിലൂടെയാണ് ഗാന്ധിയെ ലോകം അറിഞ്ഞതെന്നും മോദി പറഞ്ഞു.

75 വര്‍ഷത്തിനിടെ ഗാന്ധിക്ക് ലോകത്തില്‍ അംഗീകാരം നേടിക്കൊടുക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ കടമയല്ലേ, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനേയും നെല്‍സണ്‍ മണ്ടേലയും അറിയുന്നതുപോലെ ഗാന്ധിയ ലോകത്തിന് അറിയില്ല അവരോളം മഹാനായിരുന്നു ഗാന്ധി. ലോകം മുഴുവന്‍ സഞ്ചരിച്ചതിന്റെ പരിചയം വച്ചാണ് ഈ കാര്യം പറയുന്നതെന്നും മോദി പറഞ്ഞു. അതേസമയം മഹാത്മാഗാന്ധിയുടെ യശ്ശസ് നശിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :