ആടിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുക്കള്‍

ഗോപാലപുരം| JOYS JOY| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (13:51 IST)
കഴിഞ്ഞദിവസം പിടിയിലായ ആട് ആന്റണിയുടെ ഗോപാലപുരത്തെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത് ലക്ഷക്കണക്കിന് വിലവരുന്ന വസ്തുക്കള്‍‍. ഇതില്‍ പ്രധാനമായും ഇലക്‌ട്രോണിക് ഉപകരണങ്ങളാണ് ഉള്ളത്.

നാല് ലാപ്‌ടോപ്പുകള്‍ ഉള്‍പ്പടെയുള്ള നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍, നിരവധി സിം കാര്‍ഡുകള്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി.

ഇതു കൂടാതെ, സ്റ്റില്‍ ക്യാമറ, വീഡിയോ ക്യാമറ എന്നിവയും ഇയാള്‍ മോഷ്‌ടിച്ചിട്ടുണ്ട്. വ്യാജവിലാസത്തില്‍ എടുത്ത പാന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. പുതിയ ഒരു മാരുതി ഓള്‍ട്ടോ കാറും ഇയാള്‍ക്കുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :