കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 18 മെയ് 2023 (11:08 IST)
ഉപേക്ഷിച്ച നിലയില്‍
നവജാത ശിശുവിനെ കണ്ടെത്തി. പത്തനംതിട്ട കവിയൂര്‍ പഴംപള്ളിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു ദിവസം മാത്രമാണ് കുട്ടിയുടെ പ്രായം.
ആണ്‍കുട്ടിയെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് പോലീസ് കുഞ്ഞിനെ മാറ്റി.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.