സംസ്ഥാനത്ത് നികുതി വര്‍ധിപ്പില്ലെന്ന് തോമസ് ഐസക്

സംസ്ഥാനത്തിന്റെ വരുമാനം കൂട്ടുന്നതിനായി നികുതി വര്‍ധിപ്പിക്കുകയോ ചെലവ് ചുരുക്കുകയോ ചെയ്യില്ലെന്ന് നിയുക്തമന്ത്രി തോമസ് ഐസക്. അതേസമയം, നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി എടുക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

തിരുവനന്തപുരം, തോമസ് ഐസക്, നികുതി Thiruvanathapuram, Thomas Isac
തിരുവനന്തപുരം| rahul balan| Last Modified ചൊവ്വ, 24 മെയ് 2016 (11:52 IST)
സംസ്ഥാനത്തിന്റെ വരുമാനം കൂട്ടുന്നതിനായി നികുതി വര്‍ധിപ്പിക്കുകയോ ചെലവ് ചുരുക്കുകയോ ചെയ്യില്ലെന്ന് നിയുക്തമന്ത്രി തോമസ് ഐസക്.
അതേസമയം, നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി എടുക്കുമെന്നും തോമസ് ഐസക് പറഞ്ഞു. നിലവിലെ സംസ്ഥാനത്തുള്ള ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിക്കും. കാലിയായ ഖജനാവ് വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം ഇറക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

15 വര്‍ഷം മുമ്പ് കേരളം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്കു സമാനമായ അന്തരീക്ഷമാണ് ഇപ്പൊള്‍ നിലവിലുള്ളത്. 2015-16 സാമ്പത്തികവര്‍ഷത്തെ പൊതുകടം 14874.49 കോടി രൂപയാണ്. കടം വാങ്ങുന്ന പണത്തിന്റെ 70 ശതമാനത്തോളം തുക ദൈനംദിന ചെലവിന് ഉപയോഗിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇക്കാര്യങ്ങള്‍ വിശദമായി പഠിച്ച് വേണ്ട നടപടികള്‍ എടുക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :