ലാറി പേജും സെർജി ബ്രിന്നും ആൽഫബെറ്റിൽ നിന്നും പടിയിറങ്ങി, സുന്ദർ പിച്ചൈ ഇനി ഗൂഗിളിന്റെ അവസാനവാക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2019 (18:03 IST)
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ സി ഇ ഒയായി സുന്ദർ പിച്ചൈ. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും മാതൃസ്ഥാപനമായ ആൽഫബെറ്റിൽ നിന്നും പടിയിറങ്ങാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇരുവരും കമ്പനിയുടെ ബോർഡ് അംഗങ്ങളായി തുടരും.

ഇതോടെ തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച സുന്ദർ പിച്ചൈ ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള മനുഷ്യരുടെ ഗണത്തിലേക്ക് ഉയർന്നു. നിലവിൽ 47 വയസ്സ് പ്രായമുള്ള പിച്ചൈ 2004ലാണ് ഗൂഗിളിന്റെ ഭാഗമാകുന്നത്.

ലാറിക്കും പേജിനും നന്ദി. സാങ്കേതികവിദ്യയിലൂടെ വലിയ വെല്ലുവിളികളെ നേരിടുന്നതിൽ ആൽഫബെറ്റിന്റെ ദീർഘകാലമായുള്ള ശ്രദ്ധയെപറ്റി ഞാൻ ആവേശത്തിലാണ് സുന്ദർ പിച്ചൈ തന്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

2015 ൽ ഗൂഗിൾ കോർപ്പറേറ്റ് പുനസംഘടന നടത്തിയത് മുതൽ ലാറി പേജാണ് ഗൂഗിളിന്റെ
മാതൃകമ്പനിയായ ആൽഫബെറ്റിന്റെ സി ഇ ഒ. ലോകം മുഴുവൻ ഡാറ്റ ചോർച്ചയടക്കം വലിയ വെല്ലുവിളികൾ ടെക് കമ്പനികൾ നേരിടുമ്പോൾ ഗൂഗിളിന്റെ അവസാന വാക്കായി ഇരിക്കുക എന്ന വെല്ലുവിളിയാണ് പിച്ചൈയെ കാത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :