സിറിയയില്‍ ഡച്ച് പുരോഹിതനെ വെടിവെച്ച് കൊന്നു

ഡമാസ്‌കസ്| WEBDUNIA|
PRO
മധ്യസിറിയയിലെ ഹോംസ് നഗരത്തില്‍ പ്രമുഖ ക്രിസ്ത്യന്‍പുരോഹിതനെ വെടിവെച്ചുകൊന്നു. ഡച്ചുകാരനായ ഫ്രാന്‍സ് വാന്‍ഡെര്‍ ലുഗ്ത് (75)ആണ് കൊല്ലപ്പെട്ടത്.

നഗരമധ്യത്തിലുള്ള വീട്ടില്‍ നില്‍ക്കുകയായിരുന്ന പുരോഹിതന്റെ നേരേ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വിമത സ്വാധീനപ്രദേശമായിരുന്ന ഹോംസിലെ ജനങ്ങളെ ബാഷര്‍ അല്‍ അസദിന്റെ സൈന്യം രണ്ടുവര്‍ഷത്തോളം തടവിലാക്കിയിരുന്നു. ഇവര്‍ക്കിടയില്‍ സേവനപ്രവര്‍ത്തനം നടത്തിയതോടെയാണ് വാന്‍ഡെര്‍ ലുഗ്ത് ശ്രദ്ധേയനായത്.

അന്‍പത് വര്‍ഷത്തോളമായി ഇദ്ദേഹം സിറിയയില്‍ത്തന്നെയാണ്. തന്റെ വീടാെണന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :