വാഷിങ്ടൻ|
jibin|
Last Modified ചൊവ്വ, 14 ജൂണ്‍ 2016 (09:24 IST)
അമേരിക്കയെ നടുക്കിയ ഒർലാൻഡോ കൂട്ടക്കൊല നടത്തിയ
ഒമർ മതീൻ ആക്രമണം നടത്തുന്ന സമയത്ത് അതിയായ സന്തോഷത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍. സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബിലേക്ക് രണ്ട് യത്രത്തോക്കുകളുമായി എത്തിയ ഒമര്‍ ഭ്രാന്തനെപ്പോലെ പെരുമാറി. നിറഞ്ഞ ചിരിയോടെയാണ് കൂട്ടക്കൊല നടത്തിയതെന്നും രക്ഷപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
തുടര്‍ച്ചയായി വെടിയുതിര്‍ത്തതോടെ നിലവിളി ഉച്ചത്തിലായി. ഓരോരുത്തരെയും അവന്‍ കൊന്നു കൊണ്ടിരുന്നു. ശുചിമുറിയില്‍ കയറി ഒളിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തത് വ്യത്യസ്ഥാമായ രീതിയിലായിരുന്നു. വാതിലിന്റെ അടിയിലൂടെ തോക്ക് മുകളിലേക്ക് ചൂണ്ടി തുടര്‍ച്ചയായി വെടിയുതിര്‍ത്തു. മിനിറ്റുകള്‍ക്കകം അവിടെനിന്നും രക്തം ഒഴുകിയിറങ്ങാൻ ആരംഭിച്ചു. ഇതെല്ലാം കണ്ടിട്ടും ഒരു തമാശ ആസ്വദിക്കുന്നതുപോലെയായിരുന്നു ഒമറിന്റെ പ്രതികരണമെന്നും ദൃക്സാക്ഷികൾ പറയുന്നു.
പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ഒമര്‍ നിശാക്ലബ്ബിലെത്തി ആക്രമണം അഴിച്ചു വിട്ടത്. മൂന്ന് മണികൂര്‍ നീണ്ടു നിന്ന ആക്രമണത്തില്‍ ഒമർ ഉൾപ്പെടെ 50 പേരാണു മരിച്ചത്. പരുക്കേറ്റ 53 പേർ ആശുപത്രിയിലാണ്.
കൂട്ടക്കൊല നടത്താന്‍ ഇയാളെ പ്രേരിപ്പിച്ചത് സ്വവര്‍ഗാനുരാഗികളോടുള്ള വിദ്വേഷമാണെന്ന് ഒമറിന്റെ പിതാവ് സാദിഖ് മാറ്റിന്‍ പറയുന്നു. നേരത്തെ മകനൊപ്പം മിയാമിയിൽ പോയപ്പോൾ ഒമറിന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിൽ വച്ച് സ്വവർഗാനുരാഗികളായ രണ്ടു പുരുഷൻമാർ ചുംബിക്കുന്നത് കണ്ടപ്പോൾ മകനു വളരെയധികം ദേഷ്യം വന്നിരുന്നു. ഈ സംഭവമാകാം അവനെ ഈ ക്രൂരതയ്‌ക്ക് പ്രേരിപ്പിച്ചത്. പ്രചരിക്കുന്നതു പോലെ കൂട്ടക്കൊലയ്‌ക്ക് മതവുമായി യാതൊരു ബന്ധവുമുല്ലെന്നും സാദിഖ് പ്രതികരിച്ചു.
ആക്രമണത്തിന് ഒമര്‍ ദിവസങ്ങള്‍ക്ക് മുമ്പു തന്നെ ആസൂത്രണം ആരംഭിച്ചിരുന്നതായി വ്യക്തമായി. കഴിഞ്ഞ ആഴ്ച്ച ഒമര്‍ നിയമപരമായി രണ്ട് തോക്കുകള്‍ വാങ്ങിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനാകണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്ന ഇയാള്‍ ബോഡി ബില്‍ഡറായും സെക്യൂരിറ്റി ഗാര്‍ഡായും പലയിടത്തും ജോലി ചെയ്‌തിട്ടുണ്ട്.