വീട്ടുജോലിക്കാരിയുടെ ചുണ്ട് കടിച്ചു മുറിച്ചു; ദുബായിൽ യുവതിക്കെതിരെ കേസ്

വീട്ടുജോലിക്കാരിയുമായുണ്ടായ തർക്കത്തിനിടെ ചുണ്ട് കടിച്ചുമുറിച്ചെന്നാണ് പരാതി.

Last Modified ബുധന്‍, 10 ജൂലൈ 2019 (14:55 IST)
വീട്ടുജോലിക്കാരിയുടെ ചുണ്ട് കടിച്ചു മുറിച്ചതിന് യുവതിക്കെതിരെ കേസ്. ദുബായിൽ താമസിക്കുന്ന ആഫ്രിക്കൻ സ്വദേശിനിക്കെതിരെയാണ് കേസെടുത്തത്.

വീട്ടുജോലിക്കാരിയുമായുണ്ടായ തർക്കത്തിനിടെ ചുണ്ട് കടിച്ചുമുറിച്ചെന്നാണ് പരാതി. കടിയെ തുടർന്ന് വീട്ടുജോലിക്കാരിയുടെ ചുണ്ട് പൂർണ്ണമായും മുറിഞ്ഞുപോയി. ഇക്കാര്യം ഫോറൻസിക് റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.കേസ് വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂട്ടർ ക്രിമിനല്‍ കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :