നായക്ക് വീട്ടമ്മ എഴിതി വെച്ചത് 6 കോടിയുടെ സ്വത്ത് !

ന്യൂയോര്‍ക്ക്| Last Modified വ്യാഴം, 22 ജനുവരി 2015 (20:21 IST)
വാത്സല്യം കൂടിപോയപ്പോള്‍ തന്റെ
നായകുട്ടിയ്ക്ക് എഴുതി വച്ചത് 6 കോടിയുടെ സ്വത്ത്. 60 കാരിയായ റോസ് ആന്‍ ബോളാസ്‌നി ഈ കടുംകൈ ചെയ്തത് . ബെല്ലമി എന്ന നായകുട്ടിയാണ് 6 കോടി ലഭിച്ച ഭാഗ്യവതി. തന്റെ കാലശേഷവും തന്റെ
ആഡംബര ജീവിതം ലഭ്യമാകുന്നതിനുവേണ്ടിയാണ് സ്വത്തെഴിവച്ചതെന്നാണ് റോസ് പറയുന്നത്.

തന്റെ മക്കളോടുള്ളതിനേക്കാള്‍ സ്‌നേഹം ബെല്ല മിയയോടാണെന്നും. താന്‍ വളരെ
പരിഗണനയോടും സ്‌നേഹത്തോടും കൂടിയാണ് ബെല്ലമിയയെ വളര്‍ത്തുന്നതെന്നും റോസ് പറയുന്നു. എന്നാല്‍
അവഗണിച്ച് വളര്‍ത്തുനായയ്ക്ക് സ്വത്തുക്കള്‍ നല്‍കിയതില് മക്കള്‍ക്ക് യാതൊരു പരിഭവവുമില്ല പ്രായമായ തങ്ങളുടെ മാതാപിതാക്കള്‍ക്ക് എത്രമാത്രം സന്തോഷം നല്‍കുന്നുവെന്ന് തങ്ങള്‍ക്കറിയാം. അത് മറ്റെന്തിനേക്കാളും വലുതാണെന്നും ഇവര്‍ പറയുന്നു. നിരവധി പെറ്റ് ഷോകളില്‍ സമ്മാനം നേടിയ നായകുട്ടിയാണ് ബ്ലോസ്നി. 2013ലും 2014ലും ന്യൂയോര്‍ക്ക് പെറ്റ് ഫാഷന്‍ ഷോയില്‍ ഒന്നാം സ്ഥാനം ബ്ലോസ്നിയ്ക്കായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :