അഫ്‌ഗാൻ ചങ്ങലയിലായിരുന്നു, താലിബാൻ അടിമത്തത്തിന്റെ ആ ചങ്ങല തകർത്തു: ഇ‌മ്രാൻ‌ ഖാൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (17:49 IST)
അടിമത്തത്തിന്റെ ചങ്ങല തകർത്തെറിഞ്ഞുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇ‌മ്രാൻ ഖാൻ. മനശാസ്‌ത്രപരമായും സാംസ്‌കാരികമായും അഫ്‌ഗാൻ കീഴ്‌പ്പെട്ടുകിടക്കുകയായിരുന്നു. അടിമത്തത്തേക്കാൾ മോശമായ അവസ്ഥയിലായിർഉന്നു അവർ. ഈ ചങ്ങല പൊട്ടിച്ചെറിയുക ബുദ്ധിമുട്ടാണ്. എന്നാൽ ഇപ്പോൾ അഫ്‌ഗാനിൽ സംഭവിച്ചത് അതാണ്. ഇ‌മ്രാൻ ഖാൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് പ്രസിഡന്റ് അശ്‌റഫ് ഗനി രാജ്യം വിടുകയും രാജ്യത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റൈടുക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കൊട്ടാരമടക്കം താലിബാൻ പിടിച്ചെടുത്തിരുന്നു. താലിബാൻ രാജ്യം പിടിച്ചെടുത്തതിനെ തുടർന്ന് ആയിരങ്ങളാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നത്. കാബൂള്‍ വിമാനത്താവളത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ച് പേര്‍ മരിക്കുകയും ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :