സ്ഥാപകൻ മുല്ല ഒമർ, അഫ്‌ഗാൻ കീഴടക്കിയ താലിബാൻ ഭീകരരിൽ പ്രമുഖർ ഇവർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (16:45 IST)
അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തോടെ അഫ്‌ഗാനിസ്ഥാൻ കീഴടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് താലിബാൻ സൈന്യം രാജ്യ തലസ്ഥാനമായ കാബൂൾ പിടിച്ചടുക്കിയത്. അഫ്‌ഗാനിസ്ഥാനിൽ ഇനി ഇസ്ലാമിക ഭരണമായിരിക്കുമെന്ന് പ്രഖ്യാപിച്ച താലിബാന്റെ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരുടെ നേതാക്കൾ ആരെല്ലാമെന്ന് നോക്കാം.


1996ല്‍ അഫ്ഗാനിലെ സോവിയറ്റ് യൂണിയന്‍ നിയന്ത്രിത ഭരണത്തിന് അന്ത്യം കുറിച്ചാണ് താലിബാന്‍ ആദ്യമായി അഫ്‌ഗാനിൽ അധികാരം സ്ഥാപിക്കുന്നത്. എന്നാൽ 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തോട് കൂടി യുഎസ് താലിബാനെതിരെ തിരിഞ്ഞതോടെ 2001ൽ താലിബാൻ അധികാരത്തിൽ നിന്നും പുറത്തായി. ആയിരുന്നു താലിബാന്റെ സ്ഥാപക നേതാവ്.
മുല്ല മുഹമ്മദ് ഒമറായിരുന്നു താലിബാന്‍ സ്ഥാപകന്‍. അമേരിക്ക താലിബാന്‍ ഭരണത്തിന് അന്ത്യം കുറിച്ചതോടെ ഒമറിനെ കാണാതായി. 2013ലാണ് ഒമറിന്റെ മരണം സ്ഥിരീകരിക്കുന്നത്.

വിശ്വാസത്തിന്റെ നേതാവ് എന്നറിയ്യപ്പെടുന്ന ഹൈബത്തുല്ല അഖുന്‍സാദയാണ് താലിബാന്റെ രാഷ്ട്രീയവും മതപരവും സൈനികവുമായ എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക്. 2016ല്‍ താലിബാന്‍ തലവന്‍ അഖ്തര്‍ മന്‍സൂര്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഹൈബത്തുല്ല നേതൃത്വത്തിലെത്തുന്നത്.

മുല്ല മുഹമ്മദ് യാക്കൂബ്

താലിബാന്റെ സ്ഥാപകനേതാവായ മുല്ല ഒമറിന്റെ മകൻ. താലിബാന്റെ സൈനിക ചുമതല യാക്കൂബിനാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രായക്കുറവിനെ തുടർന്ന് യാക്കൂബ് സ്വയം പിന്മാറിയതോടെയാണ് ഹൈബത്തുല്ല നേതാവാകുന്നത്. ഏകദേശം 30 വയസ്സ് മാത്രമാണ് യാക്കൂബിന്റെ പ്രായം.

സിറാജുദ്ദീന്‍ ഹഖാനി

മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ മകന്‍.സിറാജുദ്ദീനാണ് ഹഖാനി നെറ്റ് വര്‍ക്കിനെ നയിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ താലിബാനെ നിയന്ത്രിക്കുന്നതും ഇയാളാണ്. കൂടാതെ പാകിസ്ഥാൻ-അഫ്‌ഗാൻ അതിർത്തിയിലെ ചുമതലയും ഇയാൾക്കാണ്. ഹാമിദ് കര്‍സായിക്കെതിരെയുള്ള വധശ്രമം, ഇന്ത്യന്‍ എംബസിയിലെ ചാവേര്‍ ആക്രമണം ഇയാളുടെ നേതൃത്വത്തിലായിരുന്നു. 40നും 50നും ഇടയിലാണ് പ്രായം.

മുല്ല അബ്ദുല്‍ ഗനി ബാറാദാര്‍

താലിബാന്‍ സ്ഥാപക നേതാക്കളില്‍ ഒരാള്‍. താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസിന്റെ ഇപ്പോഴത്തെ ചുമതലക്കാരന്‍.മുല്ല ഒമറിന്റെ വിശ്വസ്‌തനായ കമാൻഡർ. ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയുടെ താലിബാന്‍ ടീമിന്റെ തലവന്‍.

അബ്ദുല്‍ ഹക്കിം ഹഖാനി

നിലവിലെ താലിബാന്‍ തലവന്‍ ഹൈബത്തുല്ല അഖുന്‍സാദയുടെ വിശ്വസ്തന്‍. മതപണ്ഡിത കൗണ്‍സിലിന്റെ തലവന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇനി സര്‍ക്കാര്‍ ആശുപത്രികളിലും ഡിജിറ്റല്‍ പേയ്‌മെന്റ്

ഇനി സര്‍ക്കാര്‍ ആശുപത്രികളിലും ഡിജിറ്റല്‍ പേയ്‌മെന്റ്
ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്

Pinarayi Vijayan: വീണ്ടും നയിക്കാന്‍ പിണറായി; മുഖ്യമന്ത്രി ...

Pinarayi Vijayan: വീണ്ടും നയിക്കാന്‍ പിണറായി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖം?
അതേസമയം പാര്‍ട്ടിയെ നയിക്കുമ്പോഴും പിണറായി വിജയന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

വീട്ടിലെ പ്രസവം; അസ്മ കരഞ്ഞുപറഞ്ഞിട്ടും ആശുപത്രിയിൽ ...

വീട്ടിലെ പ്രസവം; അസ്മ കരഞ്ഞുപറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം
അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിയുടെ മരണം.

Suresh Gopi: 'കുറച്ചധികം ഓവറാണ്'; സുരേഷ് ഗോപിയുടെ പോക്കില്‍ ...

Suresh Gopi: 'കുറച്ചധികം ഓവറാണ്'; സുരേഷ് ഗോപിയുടെ പോക്കില്‍ ജില്ലാ നേതൃത്വത്തിനു അതൃപ്തി
ജില്ലാ നേതൃത്വത്തെ മുഖവിലയ്‌ക്കെടുക്കാതെയാണ് സുരേഷ് ഗോപിയുടെ പോക്കെന്ന് ഒരു വിഭാഗം ...

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ
മുമ്പ് ഇയാള്‍ വില്ലേജ് ഓഫീസര്‍ ആയിരുന്ന സമയത്ത് കൈക്കൂലി കേസില്‍ പിടിയിലായിരുന്നു ...