സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (07:37 IST)
താലിബാന്‍ അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു. 33 അംഗ മന്ത്രി സഭയാണ് താലിബാന്‍ പ്രഖ്യാപിച്ചത്. സര്‍ക്കാരിനെ നയിക്കുന്നത് മുഹമ്മദ് ഹസന്‍ മഅഖുന്ദ് ആണ്. യുഎന്‍ ഭീകരരുടെ ലിസ്റ്റില്‍ പെട്ടയാളാണ് ഇയാള്‍. മൂന്നാഴ്ച മുമ്പാണ് താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തത്.
മുല്ലാ ബറാദര്‍ ആണ് ഉപപ്രധാനമന്ത്രി. മുല്ല യാക്കൂബ് പ്രതിരോധമന്ത്രിയാണ്. അമീര്‍ഖാന്‍ മുത്തഖിക്കാണ് വിദേശകാര്യ ചുമതല. ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം.