പുകവലിയേക്കാള്‍ ഹാനീകരമാണ് ചുംബനം

Last Updated: വെള്ളി, 31 ജൂലൈ 2015 (15:05 IST)














പുകവലി അര്‍ബുദത്തിന് കാരണമാകുന്നുവെന്ന് ഇപ്പോള്‍ അറിയാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍
ചുംബനമാണ് പുകവലിയേക്കാള്‍ അര്‍ബുദത്തിന് കാരണമാകുന്നതെന്ന് പറഞ്ഞാല്‍. പുതിയ പഠനമാണ് ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മെയിൽ ഓൺലൈൻ എന്ന വെബ്സൈറ്റാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഫ്രഞ്ച്
ചുംബനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തലയിലും കഴുത്തിലും അര്‍ബുദം ഉണ്ടാകുമെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.
നിരന്തരമായി ഇത്തരത്തില്‍ ചുംബിക്കുന്നവരില്‍ 'ഹ്യൂമന്‍ പാപ്പിലോമ വൈറസ്' എന്ന വൈറസ് വേഗത്തില്‍ പകരുമെന്നും ഹ്യൂമന്‍ പാപ്പിലോ ശെവറസ് ബാധിച്ചവരില്‍ 250 മടങ്ങ് അര്‍ബുദ സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

ഓറല്‍ ഹ്യൂമന്‍ പാപ്പിലോ വൈറസ് കഴുത്തിലെയും തലയിലെയും മറ്റും അര്‍ബുദങ്ങളിലേക്ക് നയിക്കുന്നത്.
തലയില്‍ കാന്‍സര്‍ ബാധിതരില്‍ ഏഴു ശതമാനം പേരില്‍ ഇത്തരം വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒരു ശതമാനത്തിന് മാത്രമേ കഴുത്തിലും തലയിലും മറ്റുമുളള അര്‍ബുദത്തിന് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോ വൈറസ് കണ്ടെത്താനായിട്ടുളളൂവെന്നും പഠനം വ്യക്തമാക്കുന്നു. ഇതും സ്ഥിരം ചുംബിക്കുന്നവര്‍ക്കു മാത്രം ബാധകമെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :