പുകയില അര്‍ബുദത്തിന് കാരണമാകില്ല...!!!

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (16:30 IST)
ക്യാന്‍സറിന് കാരണമാകുമെന്ന് ഇന്ത്യയില്‍ നടത്തിയ ഒരു പഠനത്തിലും തെളിഞ്ഞിട്ടില്ലെന്ന പാര്‍മെന്ററി സമിതി ചെയര്‍മാന്‍ ദിലീപ് ഗാന്ധി.2003 ലെ പുകയില ഉത്പ്പന്ന നിയന്ത്രണ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച് പഠിക്കാനായി നിയോഗിച്ച പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനാണ് ബിജെപി എം പിയായ ദിലീപ്. പുകയില ഉത്പന്നങ്ങളുടെ പാക്കറ്റിനു പുറത്തുളള മുന്നറിയിപ്പ് 40ല്‍ നിന്ന് 85 ശതമാനം വലുപ്പത്തില്‍ കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കിയ സമയപരിധി നാളെ അവസാനിക്കുകയാണ്.

അതിനിടെയാണ് പുകയില കാന്‍സറിനു കാര്‍ണമാകില്ലെന്ന് പറഞ്ഞുകൊണ്ട് ഇദ്ദേഹം രംഗത്തെത്തിയത്. വിദേശത്ത് മാത്രം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം ഒരു നീക്കത്തിന്റെ
ആവശ്യമില്ലെന്നാണ് ദിലീപ് ഗാന്ധിയുടെ നിലപാട്. കൂടാതെ പുകയില ഉത്പ്പന്നങ്ങളുടെ പാക്കറ്റിനു പുറത്ത് വലിയ ചിത്രത്തോടെ മുന്നറിയിപ്പ് നല്‍കേണ്ടതില്ലെന്നുമാണ് ദിലീപ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് ദിപീപ് കത്തയയ്കുകയും ചെയ്തിട്ടുണ്ട്.

പുകയില ഉപയോഗം ക്യാന്‍സറിന് കാരണമാകുമെന്ന് ഇന്ത്യയില്‍ നടത്തിയ ഒരു പഠനവും ചൂണ്ടിക്കാട്ടുന്നില്ല എന്നും സര്‍ക്കാര്‍ തീരുമാനം മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബീഡി വ്യവസായത്തെ തകര്‍ക്കുമെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം മൂലം ക്യാന്‍സര്‍ ബാധിച്ച് രാജ്യത്ത് പ്രതിവര്‍ഷം ഒമ്പതു ലക്ഷം പേര്‍ മരിക്കുന്നു എന്നാണ് കണക്ക്. അതിനാല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്.മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :