priyanka|
Last Modified തിങ്കള്‍, 25 ജൂലൈ 2016 (16:02 IST)
പ്രകൃതി രമണീയമായ വിജനമായ പ്രദേശത്ത് ഒരു അന്തിയുറക്കം പലരുടെയും സ്വപ്‌നങ്ങളിലുണ്ടാകും. ഹണിമൂണ്‍ യാത്രകളില്‍ ജീവിതത്തില്‍ മറക്കാനാവാത്ത ഇടങ്ങള്‍ വേണമെന്ന് സ്വപ്‌നം കാണുന്നവര്‍ സ്വിറ്റ്‌സര്‍ലണ്ടിലേക്ക് പറക്കുന്നതാണ് ഉചിതം. പ്രകൃതി രമണീയമായ സ്ഥലത്ത് ചുമരുകളില്ലാത്ത ഹോട്ടലുമായി സ്വിറ്റ്‌സര്‍ലണ്ട് സഞ്ചാരികളെ ക്ഷണിക്കുകയാണ്.
ഹോട്ടല്‍ വ്യവസായികളായ ഫ്രാങ്കും പാട്രിക് റിക്ലിനുമാണ് കണ്‍സപ്റ്റ് ഹോട്ടലുകളുടെ സൃഷ്ടാക്കള്‍. സമുദ്രനിരപ്പില്‍ നിന്നും 6,463 അടി ഉയരത്തില്‍ വിജനമായ പ്രദേശത്ത് 250 അടി ചതുരശ്ര വിസ്തീര്‍ണത്തിലാണ് ചുമരുകളില്ലാത്ത ഹോട്ടല്‍ മുറി ഒരുക്കിയിരിക്കുന്നത്. നക്ഷത്രങ്ങളില്ലാത്ത എന്ന അര്‍ത്ഥം വരുന്ന നള്‍ സ്‌റ്റേണ്‍ എന്ന വാക്കാണ് ഹോട്ടലിന് നല്‍കിയിരിക്കുന്നത്. ഹോട്ടലില്‍ എത്തുന്ന അതിഥികളാണ് തങ്ങളുടെ താരങ്ങള്‍ എന്ന ചിന്തയില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞതെന്നാണ് കണ്‍സപ്റ്റ് ഹോട്ടലിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡാനിയേല്‍ കാര്‍ബോണിയര്‍ പറയുന്നത്.