അനുബന്ധ വാര്‍ത്തകള്‍
- ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഹൂത്തികള്‍ക്ക് നല്‍കുന്നത് റഷ്യയെന്ന് റിപ്പോര്‍ട്ട്
- റഷ്യക്കാര്‍ക്ക് പ്രിയം ഇന്ത്യന്‍ സിനിമകളോടെന്ന് പുടിന്‍
- ലെബനനിലെ ഹിസ്ബുള്ള താവളങ്ങളിൽ നിന്നും റഷ്യൻ ആയുധങ്ങൾ കണ്ടെത്തിയതായി നെതന്യാഹു
- റഷ്യയ്ക്ക് കനത്ത തിരിച്ചടി നല്കി യുക്രൈന്; സൈന്യത്തിന്റെ പ്രധാന ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തു
- മഞ്ഞുമ്മല്‍ ബോയ്സ് സിനിമ കണ്ട് റഷ്യക്കാര്‍ കരഞ്ഞുവെന്ന് സംവിധായകന്
Russia- Ukraine War: ആണവ മിസൈൽ പരീക്ഷണം നടത്തി റഷ്യ, പ്രതിസന്ധിഘട്ടമെന്നും എന്തിനും തയ്യാറാകണമെന്നും സൈന്യം
Russian Nuke
ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ വരണമെന്ന് കഴിഞ്ഞ ദിവസം പുടിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ആണവായുധ പരീക്ഷണം നടത്തിയതായി സ്ഥിരീകരിച്ചത്. യുക്രെയ്‌നുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പുടിന്‍ നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.
????????RUSSIA TESTS NUKES…
— Mario Nawfal (@MarioNawfal) October 29, 2024
Russia successfully launch-tested its nuclear missile that could allegedly reach Los Angeles in 30 minutes… Paris in 10 minutes.
2024 just keeps getting better…
pic.twitter.com/Gk8o9QlRRV
റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ നാറ്റോ സഖ്യം ദീര്‍ഘദൂര ക്രൂസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രെയ്‌നൊപ്പം ഒരുങ്ങുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യ ആണവായുധം പരീക്ഷിച്ചത്. ആണവായുധം ഉപയോഗിക്കുക എന്നത് അസാധാരണമായ സാഹചര്യമാണെന്നും എന്നാല്‍ അവ തയ്യാറാക്കി വെയ്‌ക്കേണ്ടതുണ്ടെന്നും പുടിന്‍ പറഞ്ഞു. രാജ്യം ആയുധമത്സരത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും എന്തിനും തയ്യാറായി നില്‍ക്കേണ്ടതുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.