വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം

ഭൂചലനം , റിക്ടര്‍ സ്കെയില്‍
ഷില്ലോംഗ്| jibin| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (09:15 IST)
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിന്റെ ചില മേഖലകളിലും നേരിയ ഭൂചലനം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആസാമിലെ കരിംഗഞ്ചി ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

അസാം, മേഘാലയ, ബംഗ്ലാദേശ്- ഇന്ത്യ അതിർത്തിപ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ചലനം പത്തു മുതൽ 12 സെക്കൻഡ് വരെ നീണ്ടു നിന്നു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 380 കടന്നു. രാജ്യത്ത് അതിശക്തമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :