'ആട് മാന്യമായി വസ്ത്രം ധരിച്ചിരുന്നില്ലേ?'; പാക്കിസ്ഥാനില്‍ അഞ്ചുപേര്‍ ചേര്‍ന്ന് ആടിനെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം, ഇമ്രാന്‍ ഖാനെതിരെയും പ്രതിഷേധം

രേണുക വേണു| Last Modified വെള്ളി, 30 ജൂലൈ 2021 (09:13 IST)

പാക്കിസ്ഥാനില്‍ അഞ്ചുപേര്‍ ചേര്‍ന്ന് ആടിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി പ്രതിഷേധക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകള്‍ അല്‍പ്പവസ്ത്രം ധരിക്കുന്നത് പുരുഷന്മാരെ സ്വാധീനിക്കും എന്നതരത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇമ്രാന്‍ ഖാന്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. ആടിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ വളര്‍ത്തു മൃഗങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതുകൊണ്ടാണോ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്ന ചോദ്യമാണ് ഇമ്രാന്‍ ഖാനോട് പലരും ഉന്നയിക്കുന്നത്.

പാകിസ്ഥാനിലെ ഒകാറ എന്ന സ്ഥലത്താണ് ആടിനെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നത്. അതിക്രമം നടത്തിയവര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നത് സമീപവാസികള്‍ കണ്ടിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ സാമൂഹ്യ മധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :