ക്രിമിയ|
Last Modified ശനി, 10 മെയ് 2014 (12:34 IST)
യുക്രെയ്നില്‍ നിന്നും ക്രിമിയയെ വേര്‍പെടുത്തിയ ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ക്രിമിയ സന്ദര്‍ശിക്കാന്‍ എത്തി. റഷ്യന്‍ നാവികസേന സംഘടിപ്പിച്ച രണ്ടാം ലോകയുദ്ധ വിജയഘോഷത്തിലെ ചടങ്ങില്‍ പങ്കെടുക്കാനാണു പുടിന്‍ എത്തിയത്.
പുടിന്റെ ക്രിമിയ സന്ദര്‍ശനത്തെ നാറ്റോ അപലപിച്ചു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്നു സൈന്യത്തെ പിന്‍വലിച്ചെന്നു റഷ്യ നല്‍കിയ ഉറപ്പില്‍ സംശയമുണ്ടെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് റാസ്മുസെന്‍ പറഞ്ഞു.
പുടിന്റെ സന്ദര്‍ശനം പ്രകോപനപരമാണെന്നു യുക്രെയ്ന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഈ സന്ദര്‍ശനം സംഘര്‍ഷം വര്‍ധിപ്പിക്കാനേ