കോഴിക്കോട്|
VISHNU N L|
Last Modified വ്യാഴം, 11 ജൂണ്‍ 2015 (18:31 IST)
കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം സിഐഎസ്എഫും വിമാനത്താവള അഗ്നിശമന സേനാ വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ സിഐഎസ്എഫ് ജവാൻ എസ്.എസ് യാദവിന്റെ മരനത്തിന് കാരണമായത് തലച്ചോറിലേക്ക് തുളഞ്ഞുകയറിയ വെടിയുണ്ടയായിരുന്നു എന്ന് പോര്‍സ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
താടിയെല്ലിൽ തറഞ്ഞ വെടിയുണ്ട തലയോട്ടി തുളച്ചാണ് അകത്തെത്തിയത്. യാദവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. പോസ്റ്റ്മോർട്ടം നടത്തവെ തലച്ചോറിനുള്ളിൽ നിന്നും വെടിയുണ്ട കണ്ടെടുത്തു.വെടിയുണ്ട തലച്ചോറിലുണ്ടാക്കിയ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
പോസ്റ്റ്മോർട്ടം നടത്തും മുന്‍പ് വെടിയുണ്ട തറച്ച ഭാഗത്തിന്റെ എക്സ്റേ എടുത്തിരുന്നു. യാദവിന്റെ മൃതദേഹം നെടുന്പാശേരിയിൽ നിന്നും ഡൽഹിയിലെത്തിച്ച് അവിടെ നിന്നും സ്വദേശത്തേക്ക് കൊണ്ട് പോകും.